ആലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ തോട്ടപ്പളളി പ്രദേശത്ത് നിന്ന് അമ്പലപ്പുഴ പൊലീസ് പിടിച്ചെടുത്ത ഗുണനിലവാരമില്ലാത്ത ഡീസൽ ഇന്ധനേതര ഉപയോഗത്തിനായി ലേലംചെയ്യുന്നു.
ആലപ്പുഴ മിനിസിവിൽ സ്റ്റേഷൻ അനക്സിൽ പ്രവർത്തിക്കുന്ന അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിൽ 20ന് രാവിലെ 11നാണ് ലേലം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മേൽവിലാസം തെളിയിക്കുന്ന രേഖ, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 0477 2252547.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |