കൊയിലാണ്ടി: ദീപ്തി റിലേഷ് എഴുതിയ ഘടികാരപക്ഷികൾ എന്ന കവിതാ സമാഹാരത്തെക്കുറിച്ച് കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചർച്ച നടത്തി. ചർച്ച ലക്ഷ്മി മോദരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് മുസ്തഫ കവലാട് അദ്ധ്യക്ഷത വഹിച്ചു. ശ്രുതി വൈശാഖ് കാവ്യ അവതരണവും ടി.ആർ ബിജു പുസ്തക പരിചയവും നടത്തി. സ്വാമിദാസ് മുഖ്യ പ്രഭാഷണം നടത്തി. കാവ്യചർച്ചയിൽ ചേനോത്ത് ഭാസ്കരൻ, ശശീന്ദ്രൻ ബപ്പൻകാട്, ഷൈജി , ബിന്ദു ബാബു, ടി. എം. സൗരവ്, ദീപ്തി റിലേഷ്, പി. രവീന്ദ്രൻ സെക്രട്ടറി മുചുകുന്ന് ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |