കൊച്ചി: കൊച്ചിയുടെ നാടകക്കാരൻ ചെല്ലാനം ജോണിന്റെ സ്മരണയ്ക്ക് നാടക് കൊച്ചി ഏർപ്പെടുത്തിയ സമഗ്രസംഭാവന പുരസ്കാരത്തിന് നാടകപ്രവർത്തകൻ സതീഷ് കെ.സതീഷ് അർഹനായി.
ഫലകവും 25,000 രൂപയുമടങ്ങിയ പുരസ്കാരം ഏപ്രിൽ ആറിന് ചെല്ലാനം സെന്റ് മേരീസ് സ്കൂളിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ നാടക് സംസ്ഥാന പ്രസിഡന്റ് ജെ.ഷൈലജ സമ്മാനിക്കും. കെ.ജെ.മാക്സി എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്യുമെന്ന് മുതിർന്ന നാടകപ്രവർത്തകൻ ഡി. രഘൂത്തമൻ, നാടക് മേഖലാ സെക്രട്ടറി വി.പി. സ്റ്റാലിൻ, ജില്ലാ നിർവാഹക സമിതിയംഗം പി.സി. വിശ്വംഭരൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |