പത്തനംതിട്ട : സമ്മതിദാനാവകാശം ഓരോ പൗരന്റെയും അവകാശവും ഉത്തരവാദിത്തവുമാണെന്നും അത് ഫലപ്രദമായി വിനിയോഗിക്കണമെന്നും ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീപ്പിന്റെ ആറൻമുള മണ്ഡലതല വിളംബര ഘോഷയാത്ര ഗാന്ധി സ്ക്വയറിൽ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്രവും കുറ്റമറ്റതുമായ പൊതു തിരഞ്ഞെടുപ്പ് നടത്തുന്നതിനും ജനങ്ങളിൽ ജനാധിപത്യ ബോധം വളർത്തുന്നതിനും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനങ്ങളെ പങ്കാളികളാക്കുന്നതിനുമുള്ള ആറന്മുള മണ്ഡലതല സ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ ) ക്യാമ്പയിന്റെ ഭാഗമായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |