
ശ്രീനഗർ: ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ കാൽ നഷ്ടപ്പെട്ട ഒന്നരവയസുള്ള പശുക്കുട്ടിക്ക് കൃത്രിമ കാൽ ഘടിപ്പിച്ചു. 'ഗൗരി' എന്ന പശുക്കുട്ടിയ്ക്കാണ് പുതിയ കാൽ ഘടിപ്പിച്ചത്. ഈ കൃത്രിമ കാലിനെ 'കൃഷ്ണ ലിംബ' എന്നാണ് വിളിക്കുന്നത്. ആർഎസ് പുരയിലെ ഫത്തേപൂർ സമരിയ പോസ്റ്റിൽ നിന്നുള്ള ചായ വിൽപ്പനക്കാരനായ രാജേഷിന്റെ പശുക്കുട്ടിയ്ക്കാണ് കഴിഞ്ഞ മേയ് 20ന് ഷെല്ലാക്രമണത്തിലാണ് ഗുരുതരമായി പരിക്കേറ്റത്.
പ്രശസ്ത മൃഗഡോക്ടർ തപേഷ് മാത്തൂറാണ് ഗൗരിയ്ക്ക് ചികിത്സ നൽകിയത്. കൃത്രിമ കാൽ വിജയകരമായി ഘടിപ്പിച്ചെന്നും പ്രവർത്തിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട്. ഡോ. മാത്തൂർ 11 വർഷമെടുത്താൻ കൃഷ്ണ ലിംബ് എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്. 22 ഇന്ത്യൻ സംസ്ഥാനങ്ങളിൽ പശുക്കൾ, കുതിരകൾ, എരുമകൾ, മുയലുകൾ, ആടുകൾ, പക്ഷികൾ എന്നിവയിലുൾപ്പടെ 500 ലധികം മൃഗങ്ങളിൽ ഇത് വിജയകരമായി ഘടിപ്പിച്ചിട്ടുണ്ട്.
𝐂𝐚𝐥𝐟 𝐢𝐧𝐣𝐮𝐫𝐞𝐝 𝐢𝐧 𝐉&𝐊 𝐝𝐮𝐫𝐢𝐧𝐠 𝐎𝐩 𝐒𝐢𝐧𝐝𝐨𝐨𝐫 𝐟𝐢𝐭𝐭𝐞𝐝 𝐰𝐢𝐭𝐡 𝐚𝐫𝐭𝐢𝐟𝐢𝐜𝐢𝐚𝐥 '𝐊𝐫𝐢𝐬𝐡𝐧𝐚 𝐥𝐢𝐦𝐛'
— IndiaToday (@IndiaToday) November 17, 2025
A female calf named Gauri, one and a half years old, who lost her leg during heavy cross-border shelling by the Pakistan Army in Jammu and… pic.twitter.com/XmvdTRmhoI
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |