
ഞണ്ട് മലയാളികൾക്കെന്നും ഏറെ പ്രീയങ്കരമായ വിഭവമാണ്. പലപ്പോഴും ഞണ്ട് വൃത്തിയാക്കാനുള്ള പ്രയാസം കൊണ്ടാണ് പല വീട്ടമ്മമാരും ഞണ്ട് വേണ്ടെന്ന് വെക്കുന്നത്. എന്നാൽ ഞണ്ടുണ്ടെങ്കിൽ ഉച്ചക്ക് ഒരുരുള കൂടുതലൽ കഴിക്കാം എന്നാണ് പലരും പറയുന്നത്. കൊതിയൂറും നാടൻ ഞണ്ട് മസാല എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
ഞണ്ട് - ആവശ്യത്തിന്
സവാള അരിഞ്ഞത് - രണ്ടെണ്ണം
ചെറിയ ഉള്ളി- അരക്കപ്പ്
ഇഞ്ചി- ഒരു കഷ്ണം
വെളുത്തുള്ളി - 4-5 എണ്ണം
തക്കാളി - ഒന്ന്
പച്ചമുളക്- മൂന്നെണ്ണം
മുളക് പൊടി- ഒന്നര ടേബിൾ സ്പൂൺ
മല്ലിപ്പൊടി - ഒരു ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി- ഒരു ടേബിൾ സ്പൂൺ
ഗരം മസാല - മുക്കാൽ ടീസ്പൂൺ
കുടംപുളി- ഒരു വലിയ കഷ്ണം
ഉപ്പ് - പാകത്തിന്
കറിവേപ്പില- പാകത്തിന്
വെള്ളം - രണ്ട് കപ്പ്
വെളിച്ചെണ്ണ - രണ്ട് ടേബിൾ സ്പൂൺ
പാകം ചെയ്യുന്ന വിധം
ഞണ്ട് വൃത്തിയാക്കി രണ്ടായി മുറിച്ചെടുക്കാം. ചട്ടിയിൽ ഞണ്ടും മുളക് പൊടിയും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും കുടംപുളിയും ഉപ്പും ഇട്ട് ഒരു കപ്പ് വെള്ളവും ചേർത്ത് വേവിച്ചെടുക്കാം. വെന്ത് ചാറ് കുറുകി വരുമ്പോൾ തീ ഓഫാക്കാം. ചീനച്ചട്ടിയിൽ അല്‍പം എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, സവാള, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റാം. ഇതിലേക്ക് വേവിച്ച് വെച്ച ഞണ്ട് ചേർക്കാം. പിന്നീട് അല്‍പസമയം തിളപ്പിച്ച് ഇത് ചെറു തീയിൽ വേവിച്ചെടുക്കാം. ആവശ്യത്തിന് വറ്റി പാകമാവുമ്പോൾ തീ ഓഫ് ചെയ്യാം. നല്ല സ്വാദിഷ്ഠമായ ഞണ്ട് മസാല റെഡി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
