SignIn
Kerala Kaumudi Online
Saturday, 25 April 2026 8.14 PM IST

82ൽ നിന്നും 60 കിലോയിലേക്ക്; ഭക്ഷണം കുറയ്‌ക്കുന്നതിന് പകരം കൂട്ടി, സീക്രട്ട് തുറന്നുപറഞ്ഞ് യുവതി

Increase Font Size Decrease Font Size Print Page
noopur-karla

എല്ലാ കാലഘട്ടത്തിലും ആളുകൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ശരീരഭാരം വർദ്ധിക്കൽ. ഈ മാറ്റത്തിൽ പ്രശ്‌നമില്ലാത്ത ധാരാളം മനുഷ്യർ നമുക്കിടയിലുണ്ട്. എന്നാൽ ചിലരിൽ ഭാരം വർദ്ധിക്കുന്നത് മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും. അമിതഭാരം കുറയ്‌ക്കുന്നതിനുള്ള മാർഗങ്ങൾ അന്വേഷിക്കുന്നവരാകും അവരിൽ പലരും. അധികംപേരും കുറയ്‌ക്കുന്നതിനായി ഫിറ്റ്നസ് പരിശീലകരുടെ സഹായവും തേടും.

ഇപ്പോഴിതാ അമിതഭാരത്തിൽ നിന്നും 22 കിലോ കുറച്ചതെങ്ങനെയെന്ന് വിശദീകരിക്കുകയാണ് നൂപുർ കൽറയെന്ന യുവതി. ചെന്നൈയിൽ താമസിക്കുന്ന നൂപുർ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുൻസറാണ്. ലേബൽ നൂപുർ കർലയെന്ന ഫാഷൻ ബ്രാൻഡിന്റെ സ്ഥാപക കൂടിയാണ് യുവതി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് നൂപുർ തന്റെ ഡയറ്റിനെക്കുറിച്ച് തുറന്ന് സംസാരിച്ചത്.

ഭക്ഷണം കുറയ്‌ക്കുന്നതിന് പകരം കൂട്ടി

ശരീരഭാരം കുറയ്‌ക്കുന്നതിനായി പലരും ഭക്ഷണത്തിന്റെ അളവ് ചുരുക്കാറുണ്ട്. എന്നാൽ, താൻ ധാരാളമായി കഴിക്കുകയാണ് ചെയ്‌തതെന്നാണ് യുവതി പറയുന്നത്. അതേസമയം താൻ കഴിച്ചതിലധികവും സമീകൃതാഹാരമായിരുന്നെന്നും നൂപുർ വ്യക്തമാക്കി. ആവശ്യത്തിന് പ്രോട്ടീൻ സപ്ലിമെന്റ്സും യുവതി സ്വീകരിച്ചിരുന്നു. പ്രോട്ടീൻ ഭക്ഷണങ്ങൾ കഴിച്ചുതുടങ്ങിയപ്പോൾ മുതൽ തന്റെ ശരീരത്തിലുണ്ടായ മാറ്റം അതിശയിപ്പിക്കുന്നതായിരുന്നെന്ന് യുവതി വെളിപ്പെടുത്തി. ഓരോരുത്തരുടെയും ശരീരത്തിന് അനുയോജ്യമായ രീതിയിലാകണം ഡയറ്റ് സ്വീകരിക്കേണ്ടതെന്ന് നൂപുർ പറയുന്നു. അതിനായി ഒരു നല്ല ഡയറ്റീഷ്യന്റെ ഉപദേശം തേടണമെന്നും യുവതി നിർദേശിക്കുന്നു.

പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കി

ഓൺലൈനിലൂടെ ഭക്ഷണം വാങ്ങുന്നതിന് പകരം പരമാവധി വീട്ടിൽ പാകം ചെയ്‌ത ഭക്ഷണം കഴിക്കാൻ തുടങ്ങിയെന്നും യുവതി പറയുന്നു. പുറത്ത് നിന്നു വാങ്ങുന്ന ആരോഗ്യകരമായ ഭക്ഷണത്തിൽ പോലും ദോഷകരമായ ചേരുവകൾ ചേർക്കാറുണ്ടെന്ന് അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും നൂപുർ മുന്നറിയിപ്പ് നൽകുന്നു.

നിർജലീകരണം ഒഴിവാക്കി

ഭക്ഷണത്തോട് അമിതമായ ആസക്തിയുണ്ടാകുന്നത് നിർജലീകരണം മൂലമാണെന്ന് യുവതി അഭിപ്രായപ്പെടുന്നു. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ മധുരപലഹാരങ്ങളോടും ഭക്ഷണത്തോടുമുള്ള ആസക്തി കുറയ്‌ക്കാനാകുമെന്നും യുവതി നിർദേശിക്കുന്നു.

ഈ മാർഗങ്ങൾ സ്വീകരിച്ചത് തന്റെ ശരീരത്തിനും ആരോഗ്യത്തിനും ഗുണകരമായിരുന്നെന്നും എല്ലാവരിലും ഇത് ഒരേ ഫലം ചെയ്‌തേക്കില്ലെന്നും നൂപുർ മുന്നറിയിപ്പ് നൽകുന്നു.

TAGS: FOOD, DIET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.