SignIn
Kerala Kaumudi Online
Wednesday, 22 April 2026 3.09 AM IST

കറുത്ത പാത്രത്തിൽ ഭക്ഷണം പണി തരും 

Increase Font Size Decrease Font Size Print Page
a

 ക്യാൻസറിന് വരെ സാദ്ധ്യത

തിരുവനന്തപുരം: കറുത്ത കണ്ടൈനറിൽ പായ്ക്ക് ചെയ്ത ഭക്ഷണം എത്ര രുചിയുള്ളതാണെങ്കിലും അതിൽ മയങ്ങരുത്. കൊടും അപകടകാരിയാണിവ. ക്യാൻസറിനും ഹോർമോൺ വ്യതിയാനങ്ങൾക്കും കാരണമാകുന്ന ഫ്ലേം-റിട്ടാർഡന്റ് കെമിക്കലുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

ഇ- വേസ്റ്റായി ഉപേക്ഷിക്കുന്ന കമ്പ്യൂട്ടർ,​ ടി.വി തുടങ്ങിയ ഉപകരണങ്ങൾ ഉരുക്കിയെടുക്കുമ്പോൾ ലഭിക്കുന്ന കറുത്ത മിശ്രിതമാണ് പാത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.

ബിരിയാണി, ഫ്രൈഡ് റൈസ്, നൂഡിൽസ് ഒക്കെ നല്ല ചൂടോടെ ഇതിൽ നിറയ്ക്കും. ഇതോടെ, രാസപദാർത്ഥങ്ങളുടെ പ്രതിപ്രവർത്തനമുണ്ടാകുന്നു. രാസപദാർത്ഥം കലർന്ന ഭക്ഷണം രോഗം ക്ഷണിച്ചുവരുത്തും. കമ്പ്യൂട്ടറിനും മറ്റും തീ പിടിക്കാതിരിക്കാൻ ചില രാസവസ്തുക്കൾ ചേർക്കാറുണ്ട്. ഉരുക്കിയെടുക്കുന്ന മിശ്രിതത്തിൽ ഇതും കലരുന്നു.

വെളുത്ത നിറത്തിലുള്ള പോളിപ്രൊപ്പിലീൻ കണ്ടെയ്നറുകളിൽ (ഫുഡ്‌ഗ്രേഡ് പ്ലാസ്റ്റിക്)​ ഭക്ഷണം വാങ്ങുന്നതാണ് സുരക്ഷിതം.

കെപ്കോയിലും

റെയിൽവേയിലും

സംസ്ഥാന സർക്കാർ സ്ഥാപനമായ കെപ്കോയിൽ കറുത്ത കണ്ടെയ്നറിലാണ് പാഴ്സൽ ഭക്ഷണങ്ങൾ നൽകുന്നത്. റെയിൽവേയിലും കറുത്ത കണ്ടൈനറുകളിൽ ഭക്ഷണം നൽകുന്നത് കാണാം. അലുമിനിയം ഫോയിൽ പേപ്പറുകൊണ്ടുള്ള കണ്ടെയ്നറുകൾക്ക് പുറമെയാണ് ഇവ. ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ട സർക്കാർ തന്നെ കണ്ണടയ്ക്കുന്നെന്ന് സാരം.

ചെടികൾ വളർത്താനുപയോഗിക്കുന്ന കറുത്ത കണ്ടെയ്നറുകളിലാണ് ഇപ്പോൾ ചൂടുഭക്ഷണം വ്യാപകമായി വിൽക്കുന്നത്. ഫുഡ്‌ഗ്രേഡ് പ്ളാസ്റ്റിക്കുകളാണ് ഭക്ഷണം പായ്ക്ക് ചെയ്യാൻ ഉപയോഗിക്കേണ്ടത്. എന്നാൽ ഫുഡ്ര്‌ഗ്രേഡ് ഏതാണെന്ന് തിരിച്ചറിയാനുള്ള സംവിധാനം ഗവ. ലാബുകളിൽ ഇല്ല

- റംല കെ.എ,​ ഗവ. ചീഫ് അനലിസ്റ്റ്,​

ഭക്ഷ്യസുരക്ഷാ വിഭാഗം

TAGS: FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.