SignIn
Kerala Kaumudi Online
Wednesday, 01 May 2024 4.30 PM IST

കണ്ണൂർ എസ്.പി പക്ഷപാതപരമായി പെരുമാറുന്നു: ബി.ജെ.പി

bjp

കണ്ണൂർ: ബി.ജെ.പിയുടെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ സമരങ്ങളിൽ പങ്കെടുക്കുന്ന പ്രവർത്തകരോട് പൊലീസ് പക്ഷപാതപരമായി പെരുമാറുകയാണെന്ന് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എൻ. ഹരിദാസ് ആരോപിച്ചു. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് പൊതു ജനത്തിനോ പൊതുഗതാഗതത്തിനോ തടസ്സമില്ലാതെ നടത്തിയ സമരങ്ങളിൽ പങ്കെടുത്ത ബി.ജെ.പി നേതാക്കൾക്കെതിരെയും പ്രവർത്തകർക്കെതിരെയും നിരവധി കേസുകൾ എടുത്തിട്ടുണ്ട്. എന്നാൽ പെട്രോൾ വിലവർദ്ധനവിന്റെ പേരിൽ കഴിഞ്ഞ ദിവസം ഗതാഗതം തടസ്സപ്പെടുത്തി സമരം ചെയ്തവർക്കതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. കേസെടുക്കാൻ നിർദ്ദേശമില്ലെന്നാണ് എസ്.പി പറയുന്നത്. നേരത്തെ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നാമജപം നടത്തിയ ആളുകളുടെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പക്ഷപാതപരമായാണ് പോലീസ് പെരുമാറുന്നത്. നിയമലംഘനം നടത്തിയവർക്കെതിരെ പൊലീസ് മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും തുല്ല്യ നീതി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.