കോട്ടയം: മീനച്ചിലാറ്റിൽ ഭരണകക്ഷിയുടെ നേതൃത്വത്തിൽ നടക്കുന്നത് അനധികൃത മണൽ വാരലും മരം മുറിക്കലുമാണെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു. വെള്ളപ്പൊക്കത്തിന്റെ കാരണങ്ങൾ ശാസ്ത്രീയമായി പഠിച്ച് പ്രതിവിധി കണ്ടെത്തണം. പകരം വലിയ അഴിമതിക്ക് മീനച്ചിലാറിനെ വേദിയാക്കാനുള്ള ഭരണകൂട നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. അഴിമതിക്കു കൂട്ടു നിൽക്കുന്നതിൽ നിന്ന് ഉദ്യോഗസ്ഥർ പിൻമാറുന്നില്ലെങ്കിൽ ബി.ജെ.പി ഇതിനെതിരെ രംഗത്തു വരും.
ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജെ. പ്രമീളാദേവി, സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു, സംസ്ഥാന കമ്മിറ്റി അംഗം എൻ.ഹരി . ജില്ലാ ജനൽ സെക്രട്ടറി ലിജിൻലാൽ തുടങ്ങിയവർ മീനച്ചിലാർ പ്രദേശങ്ങൾ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |