ന്യൂഡൽഹി: ലാവ്‌ലിൻ കേസ് സുപ്രീംകോടതി 29-ാം തവണ ലിസ്റ്റ് ചെയ്തെങ്കിലും മറ്റു കേസുകളിൽ വാദം നീണ്ടതിനാൽ ഇന്നലെ പരിഗണിച്ചില്ല. ഒക്ടോബർ 31നോ, അതിനു ശേഷമുള്ള ഏതെങ്കിലും ദിവസമോ ഇനി പരിഗണിക്കാനാണ് സാദ്ധ്യത. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിലാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്. 2017 മുതൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ് ലാവ്‌ലിൻ കേസ്.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സി.ബി.ഐ സമർപ്പിച്ച അപ്പീലിലാണ് വാദം കേൾക്കാനുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |