
ന്യൂഡൽഹി: വോട്ടർപ്പട്ടികയിൽ ഏഴുലക്ഷം പേരെ തിരഞ്ഞെടുപ്പ് കമ്മിഷൻ തിരുകിക്കയറ്റിയെന്ന തൃണമൂൽ കോൺഗ്രസിന്റെ പരാതിയിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. സംശയങ്ങളുടെ പേരിൽ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി നിലപാടെടുത്തു. അതിനിടെ എസ്.ഐ.ആർ പ്രക്രിയയുടെ പ്രവർത്തനം മരവിച്ച മട്ടാണെന്ന് മറ്റൊരു കൂട്ടം ഹർജിക്കാരുടെ അഭിഭാഷകൻ ദേവദത്ത് കമ്മത്ത് കോടതിയെ അറിയിച്ചു. കൽക്കട്ട ഹൈക്കോടതിയിൽ നിന്നു റിപ്പോർട്ട് തേടാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മറുപടി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |