ആലപ്പുഴ : ചുടുകട്ട കൊണ്ട് യുവാവിനെ തലയ്ക്കടിച്ച് പരിക്കേല്പിച്ച ശേഷം ഒളിവിൽപ്പോയയാളെ ഹരിപ്പാട് പൊലീസ് പിടികൂടി. പള്ളിപ്പാട് പുല്ലമ്പട മുറിയിൽ തയ്യിൽ കോളനിയിൽ സുരേഷ് (45) ആണ് പിടിയിലായത്. കഴിഞ്ഞ 27ന് വൈകിട്ട് മൂന്നിനാണ് വാക്കുതർക്കത്തെത്തുടർന്ന് പള്ളിപ്പാട് വടക്കേക്കര കിഴക്കും മാനപ്പള്ളി കോളനിയിൽ അനിൽ കുമാറിനെ സുരേഷ് ചുടു കട്ടയ്ക്ക് അടിച്ചത്. അനിൽ കുമർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിനു ശേഷം ഒളിവിൽപ്പോയ പ്രതിയെ ഇന്നലെ ഹരിപ്പാട് സി.ഐ സി.ദേവരാജൻ, എസ്.ഐമാരായ ഷൈജ, ഉദയകുമാർ, രാജേഷ് ചന്ദ്ര, സി.പി.ഒ നിഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |