SignIn
Kerala Kaumudi Online
Tuesday, 21 May 2024 10.27 PM IST

ബഡ്ജറ്റിലെ ആംനസ്റ്റി പദ്ധതി സ്വാഗതാർഹമെന്ന് എം. പി അഹമ്മദ്

ahammed

കൊച്ചി: നികുതി കുടിശികയും നികുതി സംബന്ധമായ തർക്കങ്ങളും തീർക്കുന്നതിന് ബഡ്‌ജറ്റിൽ ആംനസ്റ്റി സ്‌കീം പ്രഖ്യാപിച്ചതിനെ മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് സ്വാഗതം ചെയ്തു. കച്ചവട മേഖലയിലുള്ളവർ നിരന്തരമായി ഉന്നയിക്കുന്ന ആവശ്യമാണിത്. കുടിശിക തീർക്കാൻ സന്നദ്ധമാകുന്ന വ്യാപാരികൾക്ക് ആശ്വാസമാകുന്ന രീതിയിൽ പദ്ധതി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധിയുടെ നടുവിൽ നിന്നാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്. എങ്കിലും പ്രധാനപ്പെട്ട എല്ലാ മേഖലകളെയും പരിഗണിക്കാൻ തയാറായി.

സ്വർണാഭരണ വില്പനയിൽ70 മുതൽ 80 ശതമാനം വരെ കണക്കിൽപെടാത്ത കച്ചവടമാണ് നടക്കുന്നത്. സാമ്പത്തികമായി സർക്കാർ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ ഇതിനെതിരെ ചില നടപടികൾ ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ധനമന്ത്രി അതിലേക്ക് കടന്നിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.