SignIn
Kerala Kaumudi Online
Tuesday, 08 September 2026 6.14 PM IST

എം.ജി മോട്ടോർ 100 ഇയർ  ലിമിറ്റഡ് എഡിഷൻ

mg

കൊച്ചി: എവർഗ്രീൻ നിറത്തോടുകൂടി 100 ഇയർ ലിമിറ്റഡ് എഡിഷൻ എം.ജി മോട്ടോർ പുറത്തിറക്കി.
'എവർഗ്രീൻ' എക്സ്റ്റീരിയറുകളിലാണ് എവർഗ്രീൻ ലിമിറ്റഡ് എഡിഷന്റെ വരവ്. സ്റ്റാറി ബ്ലാക്ക് ഫിനിഷ്ഡ് റൂഫും ഡാർക്ക് ഫിനിഷ്ഡ് എലമെന്റുകളും ടെയിൽഗേറ്റിൽ '100ഇയർ എഡിഷൻ' എന്ന ബാഡ്ജും പ്രത്യേകയാണ്. മുൻനിരയിലെ ഹെഡ്രെസ്റ്റുകളിൽ '100ഇയർ എഡിഷൻ' എംബ്രോയ്ഡറി ചെയ്ത ഇന്റീരിയറിന് ബ്ലാക്ക് തീം കൂടിയുണ്ട്. കസ്റ്റമൈസ് ചെയ്യാവുന്ന വിജറ്റ് കളറിൽ 'എവർഗ്രീൻ' തീം ഹെഡ് യൂണിറ്റും ലിമിറ്റഡ് എഡിഷനിൽ ലഭിക്കും.
കോമറ്റ് എക്‌സ്‌ക്ലൂസീവ് എഫ്.സി, ആസ്റ്റർ ഷാർപ്പ് പ്രോ, ഹെക്ടർ ഷാർപ്പ് പ്രോ, ഇസഡ്.എസ്. ഇവി എക്‌സ്‌ക്ലൂസീവ് പ്ലസ് എന്നീ വേരിയന്റുകളിൽ എവർ ഗ്രീൻ ലിമിറ്റഡ് എഡിഷൻ ലഭ്യമാണ്. ഹെക്ടർ രൂ. 21,19,800 രൂപ മുതലും ഇസഡ്.എസ് ഇവി 24,18,000 രൂപ മുതലും ആസ്റ്റർ 14,80,800 രൂപയ്ക്കും കോമറ്റ് 9,39,800 രൂപയ്ക്കും ലഭ്യമാണ്.

സമ്പന്നമായ പാരമ്പര്യത്തിന്റെ സൽപ്പേരുള്ള ബ്രാൻഡായി സ്ഥാനമുറപ്പിക്കുകയാണ് ലക്ഷ്യമെന്ന്മി എം.ജി മോട്ടോർ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ സതീന്ദർ സിംഗ് ബജ്വ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, MG MOTORS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360