ആലങ്ങാട്: കരുമാല്ലൂർ മനയ്ക്കപ്പടിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്ത പൊക്കാളിക്കൃഷിക്ക് നൂറുമേനി വിളവ്. ഏഴിക്കര പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് കരുമാല്ലൂരിൽ പൊക്കാളിക്കൃഷി നടത്തിയത്. മനയ്ക്കപ്പടി ചാണയിൽപാടത്ത് എം.ബി. ഷാജി എന്ന കർഷകനാണ് മികച്ച വിളവുണ്ടാക്കിയിരിക്കുന്നത്. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലതാ ലാലു, ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് രതീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി. അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ കെ.എ. ജോസഫ്, കെ.എം. ലൈജു എന്നിവർ സംസാരിച്ചു. നെൽക്കൃഷിയിൽ മികച്ച വിളവുണ്ടാക്കിയ എം.ബി. ഷാജിയെ ചടങ്ങിൽ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |