കാഞ്ഞങ്ങാട്: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഐ.എൻ.ടി.യു.സിയെ സ്ഥാനാർത്ഥിത്വത്തിന് പരിഗണിക്കണമെന്ന് ഐ.എൻ.ടി.യു.സി സ്പെഷ്യൽ കൺവെൻഷൻ കെ.പി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് ശ്രമിക് ഭവനിൽ നടന്ന കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ജി ദേവ് അദ്ധ്യക്ഷനായി. എം.കെ മാധവൻ നായർ, എം.വി പത്മനാഭൻ, എ. കുഞ്ഞമ്പു, കെ.വി രാഘവൻ, ടി വി കുഞ്ഞിരാമൻ, സെമീറ ഖാദർ, ഷാഹുൽ ഹമീദ്, പി.വി ചന്ദ്രശേഖരൻ, ബാലകൃഷ്ണ ഷെട്ടി, പി ബാലകൃഷ്ണൻ, ഷീജ റോബർട്ട്, സിന്ധു വലിയ പറമ്പ, രത്നാകരൻ കാറടുക്ക, ഗോപകുമാർ സംസാരിച്ചു. കെ.എം. ശ്രീധരൻ സ്വാഗതം പറഞ്ഞു. യോഗത്തിൽ ക്ഷേമ ബോഡുകളിലേക്ക് നിയമനം ലഭിച്ച എൻ. ഗംഗാധരൻ (ഖാദി), തോമസ് സെബാസ്റ്റ്യൻ (കള്ളുചെത്ത്), കെ.എം. ശ്രീധരൻ (ബീഡി) എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |