SignIn
Kerala Kaumudi Online
Wednesday, 22 May 2024 12.34 AM IST

വയനാട്ടിൽ സമരങ്ങളുടെ വേലിയേറ്റം

kartikulam
തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളത്ത് ഇന്നലെ നടന്ന കർഷക സംഘടനകളുടെ പ്രതിഷേധ പ്രകടനം

പുൽപ്പള്ളി: വന്യജീവി ആക്രമണങ്ങളിൽ നിന്നും വയനാടൻ ജനതയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ സമരങ്ങളുടെ വേലിയേറ്റം. വിവിധ കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ വയനാട് ഹർത്താൽ നടന്നു. പടമല പനച്ചിയിൽ അജിയെ കൊലപ്പെടുത്തിയ ബേലൂർ മഗ്നയെ പിടികൂടണമെന്നാവശ്യപ്പെട്ട് കാട്ടിക്കുളത്തും കർഷക സംഘനടകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധം അലയടിച്ചു.

കാട്ടിക്കുളത്ത് വൻ പ്രതിഷേധ പ്രകടനം നടക്കുമ്പോൾ നാല് കിലോ മീറ്റർ അകലെ കൊലയാളി ആനക്ക് വേണ്ടി ദൗത്യ സംഘം കാട് അരിച്ച് പെറുക്കുകയായിരുന്നു. ഇന്നലെ കാലത്ത് ആറ് മുതൽ മുതൽ വൈകിട്ട് ആറ് വരെയാണ് കർഷകസംഘനടകളുടെ വയനാട് ഹർത്താൽ നടന്നത്. കർഷക പ്രശ്നമായതിനാൽ ഹർത്താലുമായി ജനങ്ങൾ സഹകരിച്ചു. വ്യാപാരികളുടെ കടയടപ്പ് സമരവും നടന്നതിനാൽ ജില്ല നിശ്ചലമായി. ധനകാര്യ സ്ഥാപനങ്ങളുടെയും സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ ബാധിച്ചു. വിദ്യാലയങ്ങൾ പ്രവർത്തിച്ചില്ല.സ്വകാര്യ ബസുകളും നിരത്തിൽ ഇറങ്ങിയില്ല.

വന്യമൃഗശല്യത്തിനും പരിഹാരം കാണാൻ തയ്യാറാകാത്ത വനംവകുപ്പിന്റെ നടപടിയിൽ പ്രതിഷേധിച്ച് വീട്ടിമൂല ജനകീയ സമിതിയുടെ നേതൃത്വത്തിൽ പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ബഹുജന പ്രതിഷേധ പ്രകടനവും ധർണയും നടത്തി. വീട്ടിമൂല, ഭൂതാനം, വേലിയമ്പം പ്രദേശങ്ങളിലെ ജനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു.

പുൽപ്പള്ളിക്കടുത്ത സുരഭിക്കവലയിലെ ജനവാസ കേന്ദ്രങ്ങളിലെ രൂക്ഷമായ കടുവ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉപരോധിച്ചു. നാല് ദിവസമായി പകൽപോലും ജനവാസ കേന്ദ്രങ്ങളിൽ ചുറ്റിത്തിരിയുന്ന കടുവയെ മയക്കുവെടിവെച്ച് പിടികൂടാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഉപരോധം. പ്രശ്നത്തിന് പരിഹാരമുണ്ടായാൽ മാത്രമേ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിട്ടയക്കുകയുള്ളുവെന്ന നിലപാടിലാണ് നാട്ടുകാർ. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്തു.

വയനാട് കർഷകകുട്ടായ്മയുടെ നേതൃത്വത്തിൻ വിവിധ കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ കാട്ടിക്കുളത്ത് പ്രതിഷേധിച്ചു. വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാതെ മതിൽ കെട്ടി സുരക്ഷയൊരുക്കുക, വന്യമൃഗത്താൽ നാശനഷ്ടം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം വിതരണം ചെയ്യുക, നഷ്ടപരിഹാരത്തുക കാലാനുസൃതമായി ഉയർത്തുക,കൊലയാളി ആനയെ വെടിവച്ചു കൊല്ലുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധപ്രകടനം നടത്തിയത്. കർഷക കൂട്ടായ്മ ജില്ലാ പ്രസിഡന്റ് ഇ.പി ഫിലിപ്പ് കുട്ടി ഉദ്ഘാടനം ചെയ്തു. ജ്യോതിഷ് കെ.ആർ. അദ്ധ്യക്ഷത വഹിച്ചു. ജിനോജ് മാത്യൂ, സജി ജോൺ , ഹെലൻമാത്യൂ എന്നിവർ സംസാരിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.