തിടനാട്: ലോക റേഡിയോ ദിനത്തോടനുബന്ധിച്ച് തിടനാട് ജി.വി.എച്ച്.എസ്.എസിൽ വിവിധ പരിപാടികൾ നടന്നു. റേഡിയോ പരിപാടികളുടെയും ക്ലബ്ബിന്റെയും ഉദ്ഘാടനം ഹെഡ്മാസ്റ്റർ കെ.ബി സജി നിർവഹിച്ചു. സീനിയർ അസിസ്റ്റന്റ് ജിൻസി ജോസഫ്, ഡോ.വിശ്വലക്ഷ്മി, ഖദീജ, ഐറിൻ മാത്യു എന്നിവർ പങ്കെടുത്തു. റേഡിയോ അവതാരകൻ നിരുപം സൂര്യ, പരിപാടികളിൽ പങ്കെടുത്ത അഞ്ജന മധു, ആദിത്യലക്ഷ്മി, ആതിര, അപർണ, ജിസ്മ, ആഷ്ബിയ, മീര എന്നീ വിദ്യാർത്ഥികളെ അഭിനന്ദിച്ചു. പരിപാടികൾക്ക് ഡോ.സിന്ധു, കെ.പി ഉഷ, സോണിയ ആന്റണി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |