പറവൂർ: അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ നായരമ്പലം മുള്ളുവാതുക്കത്തറ വീട്ടിൽ കുഞ്ഞപ്പന് (68) പറവൂർ അതിവേഗ സ്പെഷൽ കോടതി 65 വർഷം കഠിനതടവും 1.65 ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. 2019 ജൂൺ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. അതിജീവിതയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഞാറക്കൽ ഇൻസ്പെക്ടറായിരുന്ന പി.എസ്. ധർമജിത്ത് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് -പ്രോസിക്യൂട്ടർമാരായ പ്രവിത ഗിരീഷ്കുമാർ, അഡ്വ. നിവ്യ ജോർജ് എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |