കൊച്ചി: വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം തടയുന്നതിനുള്ള ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ് (ഐ.എ.പി) ന്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും കൊച്ചി മെട്രോ നൽകുമെന്ന് കെ.എം.ആർ.എൽ എം.ഡി ലോക് നാഥ് ബെഹ്റ പറഞ്ഞു. കലൂർ ഐ.എം.എ ഹൗസിൽ നടന്ന ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ് (ഐ.എ.പി) കൊച്ചി ശാഖയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എ.പി കൊച്ചി ശാഖ പ്രസിഡന്റ് ഡോ.എം.എസ്. നൗഷാദ് അദ്ധ്യക്ഷനായ യോഗത്തിൽ ഡോ. രേഖ സഖറിയ, ഡോ.അബ്രാഹം.കെ. പോൾ, ഡോ.ടോണി മാമ്പള്ളി എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |