തൃപ്പൂണിത്തുറ: കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനും ആധുനിക സാങ്കേതിക വിദ്യകളെ അടുത്തറിയുന്നതിനും തിരുവനന്തപുരം തോന്നക്കൽ സയൻസ് പാർക്കിൽ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ വിദ്യാർത്ഥികൾ സന്ദർശിച്ചു. ഉപജില്ലാ ശാസ്ത്രോത്സവതിൽ വിജയികളായ നഗരസഭാ പരിധിയിലെ സ്കൂളുകളിലെ വിദ്യാർത്ഥികളെയാണ് ശാസ്ത്രയാത്രയ്ക്ക് തിരഞ്ഞെടുത്തത്. നഗരസഭാ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യാത്രയിൽ 30 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ. പീതാംബരൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കൗൺസിലർമാരായ കെ.ടി. അഖിൽദാസ്, പി.എസ്. കിരൺകുമാർ, വി.ജി. രാജലക്ഷ്മി, സൗമ്യ മജേഷ്, ഷോണിമാ നവീൻ, നിമ്മി രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |