വിയ്യൂർ: ഉരുകുന്ന വേനലിൽ പക്ഷികൾക്ക് കുടിനീർ നൽകുന്ന സ്നേഹതണ്ണീർക്കുടം പദ്ധതി ജില്ലാ ജയിലിലെ പുതിയിടം കൃഷിഭൂമിയിൽ ആരംഭിച്ചു. പ്രകൃതി സംരക്ഷണ സംഘം സാരഥി ഷാജി തോമസിന്റെ നേതൃത്വത്തിൽ കണിക്കൊന്ന മരത്തിന്റെ ചില്ലയിൽ മൺപാത്രം ഉറിയായി തൂക്കി കുടിവെള്ളം ഒഴിച്ച് സൂപ്രണ്ട് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഷാജി തോമസ് പദ്ധതി വിശദീകരിച്ചു. ശ്രീജിത്ത്, അസി. സൂപ്രണ്ടുമാരായ സി.എം. രജീഷ്, പി.ടി. ശശികുമാർ, വെൽഫയർ ഓഫീസർ സാജി സൈമൺ, ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാർ നിക്സൺ, സുധീർ സൂരജ് ബിനോയ് സുമേഷ്, സുനീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |