കോഴിക്കോട്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് തൊട്ടടുത്ത സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്നും ക്രൂര മർദ്ദനമേറ്റതായി പരാതി. ദേവഗിരി സേവിയോ സ്കൂളിലെ ഒമ്പതാം തരം വിദ്യാർത്ഥിയായ കോവൂർ സ്വദേശി ആലിം ബക്കറിനെയാണ് സമീപത്തെ മെഡിക്കൽ കോളേജ് കാമ്പസിലെ വിദ്യാർത്ഥികൾ മർദ്ദിച്ചെന്നാണ് പരാതി. കണ്ണിനും മുഖത്തും സാരമായി പരിക്കേറ്റ വിദ്യാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സുഹൃത്തിനെ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിച്ചതാണ് മർദ്ദനത്തിന് കാണമെന്നാണ് വിദ്യാർത്ഥി പറയുന്നത്. രണ്ട് സ്കൂളിലെയും കുട്ടികൾ തമ്മിൽ വാക്കേറ്റവും ഭീഷണിയും പതിവാണ്. ഇതിന്റെ തുടർച്ചയായാണ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റത്. വെള്ളിയാഴ്ചയാണ് സംഭവം.സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആലിംബക്കറിനെ 15 വിദ്യാർത്ഥികൾ മർദ്ദിച്ചെന്നാണ് പരാതി. മർദ്ദിച്ചവർ മാസ്കും തൊപ്പിയും ധരിച്ചിരുന്നെന്നും
ആലിംബക്കറിനെ ഓട്ടോതൊഴിലാളികളാണ് വീട്ടിലെത്തിച്ചെന്നും പരാതിയിലുണ്ട്. മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |