SignIn
Kerala Kaumudi Online
Sunday, 20 September 2026 4.39 PM IST

'നിരവധി തവണ ബലാത്സംഗം, തള്ളിയിട്ട് കൊല്ലാൻ ശ്രമം'; എൽദോസ് കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

READ ENGLISH VERSION
eldhose

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്‌ക്കെതിരായ പീഡനക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പരാതിക്കാരിയെ എൽദോസ് കുന്നപ്പിള്ളി ഒന്നിലേറെ തവണ ബലാത്സംഗം ചെയ്‌തുവെന്നും കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്.

2023 സെപ്‌തംബർ 28നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്ന് കാട്ടി തിരുവനന്തപുരം പേട്ട സ്വദേശിയായ യുവതി പരാതി നൽകിയത്. മദ്യപിച്ച് വീട്ടിലെത്തി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീട് കാറിൽ ബലമായി കയറ്റി കോവളത്തേക്ക് പോയി. പോകുംവഴി വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. എൽദോസ് കുന്നപ്പിള്ളിയുടെ രണ്ട് സുഹൃത്തുക്കളും കേസിൽ പ്രതികളാണ്.

അടിമലത്തുറയിലെ ഒരു റിസോർട്ടിൽ വച്ചാണ് ആദ്യം ബലാത്സംഗം ചെയ്‌‌തതെന്നും കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്. 2022 ജൂലായ് നാലിനായിരുന്നു ഈ സംഭവം നടന്നത്. തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വച്ച് ബലാത്സംഗം ചെയ്‌തു. കോവളത്ത് വച്ച് യുവതിയെ തള്ളിയിട്ട് കൊല്ലാനും എൽദോസ് ശ്രമിച്ചു. അഞ്ച് വർഷമായി പരിചയമുള്ള യുവതിയെയാണ് എൽദോസ് കുന്നപ്പിള്ളി ബലാത്സംഗം ചെയ്‌തതെന്നും കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കുറ്റപത്രം സമർപ്പിച്ചത്.

യുവതിയെ മർദിച്ച കേസിൽ എൽദോസ് കുന്നപ്പിള്ളിക്ക് തിരുവനന്തപുരം സെഷൻസ് കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. കോടതി മുമ്പാകെ ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണം, രണ്ട് ദിവസം പൊലീസിന് മുന്നിൽ ഹാജരാകണം, കേരളം വിട്ട് പുറത്ത് പോകരുത് എന്നീ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ച് നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, ELDHOSE KUNNAPPILLY, CHARGE SHEET, POLICE FILED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY