SignIn
Kerala Kaumudi Online
Wednesday, 22 May 2024 4.01 AM IST

ഏകദിന പരിശീലനം

parishellnam

വണ്ടൂർ: ആനക്കയം കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ കശുമാവ് കർഷകർക്കുള്ള ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അസ്‌കർ ഉദ്ഘാടനം ചെയ്തു. കശുമാവ് കൊക്കോ വികസന ഡയറക്ടറിന്റെ സാമ്പത്തിക സഹായത്തോടുകൂടി സംഘടിപ്പിച്ച പരിശീലന ക്ലാസ്സിൽ അമ്പത് കർഷകർ പങ്കെടുത്തു. ശാസ്ത്രീയ കാശുമാവ് കൃഷിയെ കുറിച്ചും അവയുടെ കീടരോഗ നിയന്ത്രണങ്ങളെ കുറിച്ചും സസ്യപ്രജനനത്തേകുറിച്ചും ആനക്കയം കാർഷിക ഗവേഷണ കേന്ദ്ര മേധാവി ഡോ. മുസ്തഫ കുന്നതാടിയും കാശുമാങ്ങ കശുവണ്ടി സംസ്‌കരണവും മൂല്യവർധന സാധ്യതകളും എന്ന വിഷയത്തിൽ ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ ഷഫ്ന കളത്തിങ്ങലും ക്ലാസെടുത്തു. പരിപാടിയുടെ ഭാഗമായി കാശുമാവിന്റെ വിവിധയിനം ഗ്രാഫ്റ്റ് തൈകൾ പങ്കെടുത്തവർക്ക് സൗജന്യമായി വിതരണം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.