കൊച്ചി: പെൺകുട്ടികളുടെയും വനിതാ അദ്ധ്യാപകരുടെയും ഉന്നമനം ലക്ഷ്യമിട്ട് ഫിസാറ്റിൽ സ്ത്രീ സുരക്ഷാ ക്യാമ്പയിനായ കനലിന് തുടക്കമായി. സൈക്കോ സോഷ്യൽ കൗൺസിലർ ഡോ. വി.കെ. സന്ധ്യ നേതൃത്വം നൽകി. സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് മന്ത്രാലയത്തിന്റെയും ആലുവ റൂറൽ പൊലീസ് വിഭാഗവും സംയുക്തമായിട്ടാണ് പരിപാടി. എറണാകുളം വനിത ശിശു വികസന മന്ത്രാലയത്തിലെ കോഓർഡിനേറ്ററുമാരായ കെ.എസ്. ശ്രീജ, അഞ്ചു മോഹനൻ, സെൽഫ് ഡിഫെൻസ് ട്രെയിനിംഗിന് പൊലീസ് ഉദ്യോഗസ്ഥരായ സിന്ധു, അമ്പിളി വിജി, പ്രിൻസിപ്പൽ ഡോ. വി. ജേക്കബ് തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. പി.ആർ. മിനി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |