മുടപുരം: കുറക്കട ടാഗോർ ലൈബ്രറി സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെ നവീകരിച്ച കെട്ടിടം ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പുനരുദ്ധാരണം നടത്തിയത്.ലൈബ്രറിക്കായി ഒരു സെന്റ് ഭൂമി സൗജന്യമായി നൽകിയ ആലുവിള വീട്ടിൽ പരേതനായ വിവേകാനന്ദൻ മകൻ ഷാബുവിനെ ചടങ്ങിൽ ആദരിച്ചു.കായിക താരം അഭിരാമി സതീശനെയും കോൺട്രാക്ടർ അനിൽ കുമാറിനെയും അനുമോദിച്ചു.ലൈബ്രറി പ്രസിഡന്റ് എസ്.സുകു,കിഴുവിലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ,പഞ്ചായത്ത് മെമ്പർ ബി.ഷീല,താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ.എസ് അജയകുമാർ,മംഗലപുരം നേതൃസമിതി കൺവീനർ ജോർജ് ഫെർണാണ്ടസ്,ലൈബ്രറി സെക്രട്ടറി എസ്.ശശികുമാർ,ലൈബ്രേറിയൻ നിതിൻ.എം.എസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |