കോട്ടയം : പതിനഞ്ച് ഭിന്നശേഷിക്കാർക്ക് കൂടി ജില്ലാ പഞ്ചായത്തിന്റെ സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകൾ ലഭിച്ചു. രണ്ടാംഘട്ട വിതരണോദ്ഘാടനം പ്രസിഡന്റ് കെ.വി.ബിന്ദു നിർവഹിച്ചു. 15 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. 30 പേർക്ക് ആദ്യഘട്ടത്തിൽ സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറുകൾ നൽകിയിരുന്നു. ഗ്രാമപഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കാണ് വാഹനം നൽകിയത്.
വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല അദ്ധ്യക്ഷത വഹിച്ചു. പി.എം. മാത്യു, മഞ്ജു സുജിത്ത്, പി.എസ്. പുഷ്പമണി, നിർമ്മല ജിമ്മി, ഹൈമി ബോബി, ജോസ്മോൻ മുണ്ടയ്ക്കൽ, പി.കെ. വൈശാഖ്, പി. പ്രദീപ്, പി.വി. ജയകുമാരി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |