SignIn
Kerala Kaumudi Online
Wednesday, 22 May 2024 4.24 AM IST

ടി.എം.എ മാനേജ്‌മെന്റ് കൺവെൻഷനും അവാർഡുദാനവും നാളെ

1

തൃശൂർ: തൃശൂർ മാനേജ്‌മെന്റ് അസോസിയേഷൻ (ടി.എം.എ) 32-ാം മാനേജ്‌മെന്റ് കൺവെൻഷനും അവാർഡുദാനവും വെള്ളിയാഴ്ച ഹയാത്ത് റീജൻസിയിൽ നടക്കും. ഫെഡറൽ ബാങ്ക് എം.ഡി ശ്യാം ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡി: പി.ആർ. ശേഷാദ്രി, കൊച്ചി മെട്രോ റെയിൽ എം.ഡി: ലോക്‌നാഥ് ബെഹ്‌റ എന്നിവർ മുഖ്യാതിഥികളാകും. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് (ടി.എം.എ മണപ്പുറം ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം), പ്രതാപ് വർക്കി (ടി.എം.എ ലിയോ ഫാർമ എക്‌സലൻസ് പുരസ്‌കാരം), അനു ജോസഫ് (വനിതാ സംരഭക), ശ്രീലക്ഷ്മി ജഗദീഷ് (എം.ബി.എ വിദ്യാർത്ഥി), സുമിഷ (ബെസ്റ്റ് എന്റർപ്രണർ), ജിലു മേരിറ്റ് തോമസ് (ചെയ്ഞ്ച് മേക്ക് ഓവർ ഒഫ് ദ ഇയർ) എന്നിവർക്കുള്ള പുരസ്‌കാരം ചടങ്ങിൽ സമ്മാനിക്കും. മാനേജ്‌മെന്റ് വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകളും വിതരണം ചെയ്യും. ടി.എം.എ പ്രസിഡന്റ് ജിയോ ജോബ്, സീനിയർ വൈസ് പ്രസിഡന്റ് ടി.ആർ. അനന്തരാമൻ, വൈസ് പ്രസിഡന്റ് സി. പത്മകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.