എരുമേലി: പെൺകുട്ടിക്ക് ബംഗളൂരുവിൽ നഴ്സിംഗ് അഡ്മിഷൻ നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത കോഴഞ്ചേരി പയ്യനാമൺ ഭാഗത്ത് നെല്ലിവിളയിൽ വീട്ടിൽ അനിൽ വിശ്വനാഥൻ (43) 19 വർഷത്തിന് ശേഷം അറസ്റ്റിൽ. 2005 ൽ എരുമേലി കനകപ്പാലം സ്വദേശിയായ ഗൃഹനാഥനിൽ നിന്ന് മകൾക്ക് അഡ്മിഷൻ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 75,000 രൂപ തട്ടിയെടുക്കുകയായിരുന്നു. നഴ്സിംഗ് സ്കൂളിന്റെ വ്യാജ പ്രോസ്പെക്ടുകളും നിർമ്മിച്ച് നൽകി. അഡ്മിഷൻ ലഭിക്കാതിരുന്നതിനെ തുടർന്ന് ഗൃഹനാഥൻ പരാതി നൽകിയതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.ഐ ജോസി എം ജോൺസൺ, സി.പി.ഒ മനോജ് കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |