കൊച്ചി: മാതൃകാ പെരുമാറ്റച്ചട്ട പ്രകാരം കൊടിതോരണങ്ങൾക്ക് കർശന നിയന്ത്രണമുണ്ട്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ഒരു സ്ഥലത്ത് സ്ഥാനാർത്ഥിയുടെയോ പാർട്ടിയുടെയോ പരമാവധി 3 കൊടികൾ മാത്രമേ പാടുള്ളൂ.
വാഹനങ്ങളിൽ പരമാവധി ഒരടി നീളവും അരയടി വീതിയുമുള്ള ഒരു കൊടി മാത്രം
കൊടികെട്ടുന്ന വടിനീളം 3 അടിയിൽ കൂടരുത്
വാഹനങ്ങളിൽ ബാനർ പാടില്ല. ഒന്നോ രണ്ടോ ചെറിയ സ്റ്റിക്കറാകാം
റോഡ് ഷോകൾക്ക് 6x4 ബാനർ കൈയ്യിൽ പിടിക്കാം.
സ്പോട്ട് ലൈറ്റ്, സെർച്ച് ലൈറ്റ്, ഫ്ളാഷ് ലൈറ്റ് , സൈറൺ പാടില്ല
കൊടി, ബാനർ കെട്ടുന്നതിന് ഉടമയുടെ അനുമതി വേണം
പ്രചാരണത്തിന് മൃഗങ്ങളെ ഉപയോഗിക്കരുത്.
പ്ലാസ്റ്റിക്, പോളിത്തീൻ എന്നിവ പ്രചാരണത്തിന് പാടില്ല
കോലം കത്തിക്കരുത്
• കോലങ്ങൾ നിർമ്മിക്കാനോ കത്തിക്കാനോ പാടില്ല
വീടുകൾക്ക് മുന്നിൽ പിക്കറ്റിംഗ്, പ്രകടനം പാടില്ല
• പൊതുയോഗം, റാലി എന്നിവയ്ക്ക് പൊലീസ് അനുമതി നിർബന്ധം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |