കൊച്ചി: ധനലാഭമില്ലാതെ അഞ്ച് പേർക്ക് 5.44 കോടി രൂപ മൂല്യമുള്ള ഏഴ് ലക്ഷം ഓഹരികൾ ദാനമായി നൽകി ഐ.ഡി.എഫ്.സി ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ വി. വൈദ്യനാഥൻ. വ്യോമസേനയിലെ വിരമിച്ച ഉദ്യോഗസ്ഥനും ഒരു കുട്ടിയും അടക്കം അഞ്ച് പേർക്ക് യാതൊരുതരത്തിലുള്ള പാരിതോഷികവും വാങ്ങാതെയാണ് വി. വൈദ്യനാഥൻ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ഓഹരികൾ സമ്മാനമായി നൽകിയതെന്ന് എക്സ്ചേഞ്ചിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
പുതിയ വീട് വാങ്ങുന്നതിനുള്ള ധന സഹായമായാണ് സമീർ മഹാത്രേയെന്ന സാധാരണക്കാരന് 50,000 ഓഹരികളാണ് കൈമാറിയത്. ഐ.ഡി.എഫ്.സി ബാങ്കിൽ സഹപ്രവർത്തകനായിരിക്കെ മരണമടഞ്ഞയാളുടെ കുട്ടിക്കുള്ള ധന സഹായമായി 75,000 ഓഹരികൾ നൽകി. രാജ്യത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ച് മുതിർന്നവർക്കുള്ള ധന സഹായമായാണ് വിംഗ് കമാണ്ടർ സമ്പത്ത് കുമാറിന് 2.5 ലക്ഷം ഓഹരികൾ കൊടുത്തത്. എ. കനോജിയ എന്നയാൾക്ക് വീട് വാങ്ങുന്നതിന് 2.75 ലക്ഷം ഓഹരികളും മനോജ് സഹായിയെന്ന സുഹൃത്തിന് 50,000 ഓഹരികളും കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |