ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ 'ഇന്ത്യ" സഖ്യത്തിന് അനുകൂലമായ അടിയൊഴുക്കുകൾ സംഭവിക്കുന്നുണ്ടെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കോൺഗ്രസിനും 'ഇന്ത്യ" സഖ്യത്തിനും ജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുന്നത് തടയാൻ 'ഇന്ത്യ"ക്ക് സാധിക്കുമെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ഖാർഗെ പറഞ്ഞു.
സമൂഹത്തിൽ വിദ്വേഷവും ഭിന്നിപ്പും പടർത്തുന്ന ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും പ്രത്യയശാസ്ത്രത്തിനെതിരെ ഇപ്പോൾ പോരാടുന്നത് ജനങ്ങളാണ്. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് ജനങ്ങൾക്ക് തോന്നുന്നുണ്ട്. രാമക്ഷേത്രം,ഹിന്ദു-മുസ്ലിം,ഇന്ത്യ-പാകിസ്താൻ എന്നിവയുടെ പേരിൽ ബി.ജെ.പി ആവർത്തിച്ച് ആളുകളെ പ്രേരിപ്പിച്ച് വൈകാരികമായി കൊള്ളയടിക്കുന്നുവെന്ന് ഖാർഗെ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |