കൊച്ചി: വോട്ടർമാർക്ക് തൊട്ടടുത്തുള്ള പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യാനുള്ള സംവിധാനവുമായി ഇലക്ഷൻ കമ്മിഷൻ. ഇലക്ഷൻ കമ്മിഷന്റെ https://electoralsearch.eci.gov.in വെബ്സൈറ്റിലൂടെ ഓരോ വോട്ടർമാർക്കും തൊട്ടടുത്തുള്ള ബൂത്തുകൾ കണ്ടെത്തി വോട്ട് ചെയ്യാനാകും.
വെബ്സൈറ്റിൽ പ്രവേശിച്ച് പേര്, വയസ്, ജില്ല, നിയമസഭാ മണ്ഡലം എന്നീ വിവരങ്ങൾ നൽകിയാൽ ബൂത്ത് അറിയാനാകും. വോട്ടർ ഐ.ഡി കാർഡ് നമ്പർ മാത്രം നൽകി സെർച്ച് ചെയ്യാം. വോട്ടർ ഐ.ഡിക്കൊപ്പം രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ നൽകി ഒ.ടി.പി നൽകിയാലും വിവരം ലഭ്യമാകും. പോളിംഗ് ബൂത്ത് കണ്ടെത്തിയാൽ ഗൂഗിൾ മാപ്പ് വഴി ബൂത്തിന്റെ ലൊക്കേഷൻ മനസിലാക്കാം. ഹെൽപ്ലൈൻ നമ്പറായ 1950ലും വിവരങ്ങൾ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |