കൊച്ചി: എറണാകുളം എസ്.എൻ.വി സദനം ഹോസ്റ്റൽ ദിനാഘോഷവും വിനോദ് കുമാർ കല്ലോലിക്കൽ എഴുതിയ തപസ്വിനി അമ്മ എന്ന പുസ്തക പ്രകാശനവും നാളെ രാവിലെ 11ന് എസ്.എൻ.വി സദനത്തിൽ നടക്കും. ശ്രീനാരായണഗുരു, ബ്രഹ്മാനന്ദസ്വാമി ശിവയോഗി, പണ്ഡിറ്റ് കറുപ്പൻ, സഹോദരൻ അയ്യപ്പൻ, വാഗ്ഭടാനന്ദ സ്വാമി എന്നിവരോടൊപ്പം തപസ്വിനി അമ്മ പ്രവർത്തിച്ചതിന്റെ ചരിത്രമാണ് പുസ്തകത്തിലുള്ളത്.
ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. പ്രൊഫ. എം.കെ. സാനു അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി പുസ്തകം പ്രകാശനം ചെയ്യും. സദനം ഉപദേശക സമിതി അംഗം എം.ഡി. ഗോപിനാഥ് അദ്യ പുസ്തകം ഏറ്റുവാങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |