SignIn
Kerala Kaumudi Online
Wednesday, 22 May 2024 1.55 PM IST

എല്ലാ യു.ഡി.എഫ് പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം

udf

വൈക്കം: മദ്യരാജാക്കന്മാരോടും, കോർപ്പറേറ്റ് മുതലാളിമാരോടും സന്ധി ചെയ്ത് ഇലക്ട്രൽ ബോണ്ടു വഴി കോടിക്കണക്കിന് രൂപ സമ്പാദിച്ച് ഇൻഡ്യൻ ജനാധിപത്യത്തെ പണാധിപത്യത്തിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയെ ഈ തിരഞ്ഞെടുപ്പിലൂടെ പരാജയപ്പെടുത്താൻ എല്ലാ യു.ഡി.എഫ് പ്രവർത്തകരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോസി സെബാസ്റ്റ്യൻ പറഞ്ഞു. യു.ഡി.എഫ് ടൗൺ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് ടൗൺ മണ്ഡലം ചെയർമാൻ സോണി സണ്ണി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പോൾസൺ ജോസഫ്, സുബൈർ പുളിന്തുരുത്തിൽ, മോഹൻ ഡി. ബാബു, ബി. അനിൽകുമാർ, പി.ഡി ഉണ്ണി, അബ്ദുൾസലാം റാവുത്തർ, അഡ്വ. എ സനീഷ് കുമാർ, എൻ.എം താഹ, അക്കരപ്പാടം ശശി, ജയ് ജോൺ പേരയിൽ, ജോണി വളവത്ത്, സിറിൽ ജോസഫ്, ഇടവട്ടം ജയകുമാർ, എം അനിൽകുമാർ, പ്രീത രാജേഷ്, അനൂപ് വി, മോഹനൻ പുതുശ്ശേരി, ബി. ചന്ദ്രശേഖരൻ നായർ, എം.ടി അനിൽകുമാർ, ഷെർലി ജയപ്രകാശ്, ആർ ഹരികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.