കൊച്ചി: ശിവഗിരി മഠത്തിലെ സ്വാമി അവ്യയാനന്ദ രചിച്ച ദൈവദശകം വ്യാഖ്യാനം നാലാം പതിപ്പിന്റെ പ്രകാശനം 31ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം സഹോദര സൗധത്തിൽ നടക്കും. പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പുസ്തകം പ്രകാശനം ചെയ്യും. സാഹിത്യകാരൻ എം.കെ. ഹരികുമാർ പുസ്തകം ഏറ്റുവാങ്ങും. ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ഫാദർ അനിൽ ഫിലിപ്പ്, എം.ആർ. സുരേന്ദ്രൻ, അഡ്വ. പി.എം.മധു, സ്വാമി അവ്യയാനന്ദ, അഡ്വ. കെ.ബി.ബാബു, പി.പി. രാജൻ, എം.വി. ജയപ്രകാശ് എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |