തിരുവനന്തപുരം: പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല വനിതാവേദിയുടെ പ്രതിമാസ സ്വയം തൊഴിൽ പരിശീലന പദ്ധതി 'സുസ്മിത' ഗ്രന്ഥശാലയിൽ യൂണിയൻ ബാങ്ക് മുൻ സീനിയർ മാനേജർ കെ.ജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് എം.ആർ.ധന്യ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ജി.രാധാകൃഷ്ണൻ, സെക്രട്ടറി പി.ഗോപകുമാർ, ജൂബിലി ആഘോഷ സമിതി ചെയർമാൻ ഇ.കെ.ഹരികുമാർ, വനിതാവേദി സെക്രട്ടറി അമ്മുപ്പിള്ള എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |