SignIn
Kerala Kaumudi Online
Wednesday, 22 May 2024 4.19 AM IST

ഇനി പോർക്കളത്തിൽ ...

general

ബാലരാമപുരം: ഇനിയുള്ള തിരഞ്ഞെടുപ്പ് പോരു മുറുക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. ഇതിനായി സ്ഥാനാർത്ഥികളെ കളത്തിലിറക്കി റോഡ്ഷോയും പര്യടനങ്ങളും നടത്താനുള്ള ശ്രമങ്ങളും തുടങ്ങി. വരുംദിവസങ്ങളിൽ തിരുവനന്തപുരം മണ്ഡലത്തിലെ മൂന്ന് സ്ഥാനാർത്ഥികളുടെ പഞ്ചായത്തുതല പര്യടനങ്ങൾ ആരംഭിക്കും. അതേസമയം, ഇരട്ടവോട്ടുകൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി എത്തുകയാണ്. വോട്ടർപട്ടികയിൽ ക്രമക്കേടെന്ന ആരോപണവുമായി യു.ഡി.എഫ് നേതൃത്വം രംഗത്ത് എത്തിയതോടെ ബൂത്തുതല പട്ടിക പരിശോധിച്ച് പരാതി നൽകണമെന്നാണ് യു.ഡി.എഫ് നിർദ്ദേശം. മരണപ്പെട്ടവരുടെയും, മറ്റ് സ്ഥലങ്ങളിലേക്ക് മാറിപ്പോയവരുടെയും പേരുകൾ ഇപ്പോഴും പട്ടികയിലുണ്ട്. വോട്ടേഴ്സ് പട്ടിക സ്ക്രീനിംഗ് നടത്തി ബൂത്തുകളിൽ ഉപയോഗിക്കണമെന്ന നിർദ്ദേശവുമായി ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ്.

എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ പാറശാല മണ്ഡലത്തിലെ അരുവിപ്പുറത്തുനിന്ന് പര്യടനം നടത്തി. മുതിർന്ന സി.പി.എം നേതാവ് രാമചന്ദ്രൻപിള്ള പര്യടനം ഉദ്ഘാടനം ചെയ്തു. പെരുങ്ങടവിള,​ ആര്യൻകോട്,​ ഒറ്റശേഖരമംഗലം,​ കള്ളിക്കാട് പഞ്ചായത്ത് കേന്ദ്രീകരിച്ചായിരുന്നു പര്യടനം. സി.കെ ഹരീന്ദ്രൻ എം.എൽ.എ,​ കള്ളിക്കാട് ഗോപൻ,​ ഡി.കെ. ശശി,​ ടി.ശ്രീകുമാർ,​ വാഴിച്ചൽ ഗോപൻ,​ ആനാവൂർ മണികണ്ഠൻ,​ സി.സുന്ദരേശൻ നായർ,​ വി.എസ് ബിനു തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ കേന്ദ്രങ്ങളിൽ അഡ്വ.ആർ.എസ് ജയൻ,​ പി.കെ സാം,​ കണ്ണൻ,​ എസ്.ലാൽ,​ പി.എസ് ആന്റസ്,​ ശരൺ ശശാങ്കൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

മോദി സർക്കാരിന്റെ വികസനനേട്ടങ്ങൾ ചൂണ്ടിക്കാട്ടി ഇതുവരെ പര്യടനം നടത്തിയ തിരുവനന്തപുരം നഗരിയുടെ ചിത്രങ്ങളടങ്ങിയ സോഷ്യൽമീഡിയ ഗാനം ഫേസ്ബുക്കിൽ പങ്കുവച്ചാണ് രാജീവ് ചന്ദ്രശേഖറുടെ പര്യടനം. താൻ ‌ജനങ്ങളുടെ അടുത്തേക്ക് എത്തിയപ്പോൾ ഇരുമുന്നണികളും നുണപ്രചരിപ്പിക്കുകയാണെന്നും തോൽവിഭയം മുന്നണികൾക്ക് സംഭവിക്കുന്നെന്നും അതാണ് തനിക്കെതിരെ അനാവശ്യവിവാദങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

തിരുവനന്തപുരത്ത് മത്സരം യു.ഡി.എഫും ബി.ജെ.പിയുമാണെന്ന പരാമർശം നടത്തി പുതിയ വിവാദനത്തിന് തുടക്കമിട്ടിരിക്കുകയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ശശിതരൂർ. ബി.ജെ.പിയും എൽ.ഡി.എഫും കേരളത്തിൽ രഹസ്യധാരണയുണ്ടെന്നും തിരഞ്ഞെടുപ്പ് വേളയിൽ ഇവ മുതിർന്ന നേതാക്കൾ തന്നെ തുറന്നു പറയുകയാണെന്നും കോൺഗ്രസ് നേതൃത്വം കേരളത്തിൽ ശക്തമായ അംഗബലത്തിൽ പാർലമെന്റിലെത്തുമെന്നും തരൂർ പറഞ്ഞു. വരും ദിവസങ്ങളിൽ ജനങ്ങളെ കൂടുതൽ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി തിരഞ്ഞെടുപ്പ് പര്യടനം നടത്താനാണുദ്ദേശിക്കുന്നതെന്നും തരൂർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.