കുട്ടനാട്/ആലപ്പുഴ : ഹോംസ്റ്റേയിൽ ജോലിചെയ്യുന്ന അസാം സ്വദേശിനിയെ കൊലപ്പെടുത്തിയ സുഹൃത്ത് പിടിയിലായി. നെടുമുടി പഞ്ചായത്ത് വൈശ്യംഭാഗം പത്മവിഹാർ വീട്ടിൽ വീനിതിന്റെ ഉടമസ്ഥതയിലുള്ള അയനാസ് ഹോം സ്റ്റേയിലെ ജോലിക്കാരി ഹാസിറ (44)യെ കൊലപ്പെടുത്തിയ അസാം സ്വദേശി സഫാ അലിയാണ് കഴിഞ്ഞ ദിവസം രാത്രി പിടിയിലായത്. ഹോംസ്റ്റേയ്ക്ക് സമീപം ബുധനാഴ്ച രാവിലെ 7.30ഓടെയാണ് ഹാസിറയുടെ മൃതദേഹം കാണപ്പെട്ടത്. കഴുത്തിൽ ഷാൾ മുറുകിയ പാടുണ്ടായിരുന്നു. കാതിലെ കമ്മലും നഷ്ടപ്പെട്ടിരുന്നു. വിധവയായ ഇവർ നാലുമാസമായി ഇവിടെ ജോലി നോക്കി വരികയായിരുന്നു. രണ്ട് ആൺമക്കളുള്ളതിൽ ഒരാൾ ആലപ്പുഴയിലെ ഒരു കടയിൽ ജോലി ചെയ്യുന്നുണ്ട്. സഫാ അലിക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |