കാളികാവ്: ജില്ലയിലെ കാളികാവ് അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സുഹ്റ പടിപ്പുര ഫൌണ്ടേഷൻ' ഏർപ്പെടുത്തുന്ന മൂന്നാമത് സുഹ്റ പടിപ്പുര കാവ്യ പുരസ്ക്കാരത്തിന് സൃഷ്ടികൾ ക്ഷണിച്ചു. 45 വയസ്സിൽ താഴെയുള്ളവരുടെ 2023 വർഷത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട കവിതാ സമാഹാരത്തിനാണ് പുരസ്കാരം. 5000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് നൽകുക. മേയ് അഞ്ചിന് മുൻപായി രണ്ട് കോപ്പികൾ അയക്കണം. വിലാസം: കൺവീനർ, സുഹ്റ പടിപ്പുര ഫൗണ്ടേഷൻ ,സി.എച്ച്.എസ്.എസ് അടക്കാകുണ്ട്, അടക്കാകുണ്ട് പി ഒ,676525, മലപ്പുറം ജില്ല. ഫോൺ 9446730731.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |