അയ്മനം: കുടയംപടി പബ്ലിക് ലൈബ്രറിക്ക് നൂറോളം പുസ്തകങ്ങൾ സൗജന്യമായി ലഭിച്ചു. പാണ്ഡവം മധു നിവാസിൽ കെ.എസ് സുബ്രഹ്മണ്യൻ പിള്ളയാണ് തന്റെ പുസ്തക ശേഖരത്തിൽ നിന്ന് ഇംഗ്ലീഷ്, മലയാളം സാഹിത്യ കൃതികൾ സൗജന്യമായി നൽകിയത്. സ്വാതന്ത്ര്യസമര സേനാനിയും എസ്.പി.സി.എസ് സ്ഥാപകാംഗവും എഴുത്തുകാരനുമായിരുന്ന ഡി.സി കിഴക്കേമുറിയുടെ മൂന്നു വാള്യം വരുന്ന "കാലത്തിന്റെ നാൾവഴി " എന്ന ബൃഹത് ഗ്രന്ഥം ലൈബ്രറി പ്രസിഡന്റ് കെ.കെ ഷാജിമോന് കൈമാറിക്കൊണ്ട് നിർവഹിച്ചു. മധു നിവാസിൽ നടന്ന ചടങ്ങിൽ ലൈബ്രറി സെക്രട്ടറി കെ.കെ അനിൽകുമാർ, ഭരണ സമിതി അംഗം കെ.കെ ഗോപിനാഥൻ മുട്ടത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |