തൃപ്പൂണിത്തുറ: വായനാമുറ്റം വീട്ടുമുറ്റത്തെ ഗ്രന്ഥശാലാ വാർഷിക പൊതുയോഗവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. വലിയകുളം ഗവ. ജെ.ബി.സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി മാത്യു ഉദ്ഘാടനം ചെയ്തു. പ്രവീണ സുനിൽ അദ്ധ്യക്ഷയായി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം.ആർ. മുരളി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സിനിജ വിഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു. പി.പി. ബിജു, പി.ആർ. പുഷ്പാംഗദൻ, ശ്രീദേവി മോഹൻ, മെയ്ഡ പുഷ്പാംഗദൻ, സൗമ്യ മനു, ജയശ്രീ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രവീണ സുനിൽ (പ്രസിഡൻ്റ്), പി.പി. ബിജു (വൈസ് പ്രസിഡൻ്റ്), സിനിജ വിഷാദ് (സെക്രട്ടറി), ജയശ്രീ സുരേന്ദ്രൻ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |