തൃശൂർ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് തൃശൂർ ഓപ്പൺ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പൂരത്തോട് അനുബന്ധിച്ച് ട്രാഫിക് സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തൃശൂർ എ.സി.പി: കെ. സുദർശനൻ നിർവഹിച്ചു. ട്രാഫിക് എസ്.എച്ച്.ഒ: എൻ. നുഹ്മാൻ മുഖ്യാതിഥിയായി. ഡോ. ഇ.യു. രാജൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജിഷോ എസ്. പുത്തൂർ, സി.ഐ. തോമസ്, അസിസ്റ്റന്റ് ഡിസ്ട്രിക്ട് കമ്മിഷണർ സ്കൗട്ട് വി.എസ്. ഡേവിഡ്, പോളി ജോസഫ്, ഹരീഷ് പി, റോസ് ആന്റണി, വീണ, ദീപു, രാഹുൽ എന്നിവർ നേതൃത്വം നൽകി. 18 വരെ നടക്കുന്ന ട്രാഫിക് സേവന പ്രവർത്തനങ്ങളിൽ 300ലേറെ സ്കൗട്ട് ഗൈയ്ഡ്സ്, റോവേഴ്സ് റെയിഞ്ച് എന്നിവർ പരിപാടികളിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |