തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളിൽ ഇടിയോടുകൂടിയ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. സംസ്ഥാനത്ത് ഇക്കുറി വേനൽ മഴ കുറവാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഈ വേനലിൽ മഴ പെയ്തിട്ടില്ല. മാർച്ച് ഒന്നുമുതൽ ഏപ്രിൽ ആറുവരെയുള്ള കണക്കു പ്രകാരം സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 16.8 മില്ലിമീറ്റർ മഴ. 49.7 മില്ലിമീറ്ററെങ്കിലും കിട്ടേണ്ട സ്ഥാനത്താണിത്.
പാലക്കാട് 41.5 ഡിഗ്രിയാണ് ചൂട്. കൊല്ലം, പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോട്ടയം, കോഴിക്കോട്, കാസർകോട്, കണ്ണൂർ, എറണാകുളം ജില്ലകളിൽ 38 ഡിഗ്രിക്ക് മുകളിലും. ഇവിടങ്ങളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. കാർമേഘാവൃതമായ സാഹചര്യം ചൂടിന്റെ കാഠിന്യം കൂട്ടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |