SignIn
Kerala Kaumudi Online
Wednesday, 22 May 2024 5.07 AM IST

പെരുന്നാൾ ദിനത്തിലും ചൂടേറിയ പ്രചാരണം

v-joy

വർക്കല: ചെറിയ പെരുന്നാൾ ദിനത്തിൽ ഈദ്ഗാഹുകളിൽ പങ്കെടുത്തും നമസ്‌കാര കേന്ദ്രങ്ങളിലെത്തി ആശംസകൾ അറിയിച്ചും സ്ഥാനാർത്ഥികൾ.ഇടത് സ്ഥാനാർത്ഥി വി.ജോയി ഇന്നലെ കൂടുതൽ സമയം ചെലവഴിച്ചത് വിവിധ വിശ്വാസ സമൂഹങ്ങളോടൊപ്പമായിരുന്നു. രാവിലെ നടയറ മുഹിയുദ്ധീൻ ജുമാ മസ്ജിദിലെത്തി വിശ്വാസികൾക്ക് ഈദ് ആശംസകൾ നേർന്നു. വെഞ്ഞാറമൂട് മാണിക്കൽ ജുമാമസ്ജിദിൽ നടന്ന ഈദ് ഗാഹിൽ പങ്കെടുത്തവരെ സന്ദർശിച്ചു. ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിലും വി.ജോയി പങ്കെടുത്തു.

പ്രചാരണപരിപാടിയുടെ ഭാഗമായി മുഖ്യമന്ത്റി പിണറായി വിജയൻ ഇന്ന് ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിലെ മൂന്ന് പൊതുയോഗങ്ങളിൽ പങ്കെടുക്കും.രാവിലെ 10ന് വർക്കല പാലച്ചിറ മേവ കൺവെൻഷൻ സെന്ററിലാണ് ആദ്യമെത്തുന്നത്. വൈകിട്ട് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിലും 6ന് വെമ്പായം കന്യാകുളങ്ങര നുജും അൽഷേക് സ്റ്റേഡിയത്തിലും പൊതുയോഗങ്ങളിൽ സംസാരിക്കും. വരും ദിവസങ്ങളിൽ കേന്ദ്ര സംസ്ഥാന നേതാക്കളും മണ്ഡലത്തിൽ പ്രചാരണത്തിനെത്തും.

ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ തീരദേശ മേഖലയിലാണ് അടൂർ പ്രകാശ് കഴിഞ്ഞദിവസം പര്യടനം നടത്തിയത്. കായിക്കര കുമാരനാശാൻ സ്‌മാരകത്തിൽ നിന്നാരംഭിച്ച പര്യടനം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്‌തു.കായിക്കര,അഞ്ചുതെങ്ങ്,താഴംപള്ളി,ഒറ്റപ്പന,വെട്ടുതുറ പുത്തൻതോപ്പ് തുടങ്ങി 36 ഓളം കേന്ദ്രങ്ങളിൽ പ്രവർത്തകർ പര്യടനത്തിന് സ്വീകരണമൊരുക്കി.രാത്രിയോടെ കൊച്ചുതുറ രാജീവ് ഗാന്ധി നഗറിൽ പര്യടനം സമാപിച്ചു.

ആറ്റിങ്ങൽ,വർക്കല നിയോജക മണ്ഡലങ്ങളിലായിരുന്നു ഇന്നലെ വി.മുരളീധരന്റെ പര്യടനം.കടയ്‌ക്കാവൂർ നിലയ്ക്കാമുക്കിൽ നിന്നാരംഭിച്ച പര്യടനം ബി.ജെ.പി സംസ്ഥാന സമിതി അംഗം മലയൻകീഴ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വക്കം,ചെറുന്നിയൂർ,ഒറ്റൂർ ഗ്രാമപഞ്ചായത്തുകളിലെ വിവിധയിടങ്ങളിൽ പ്രവർത്തകർ വി.മുരളീധരന് സ്വീകരണമൊരുക്കി. ആറ്റിങ്ങലിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളായ കല്യാൺ സിൽക്സ്, ശ്രീവിനായക ടെക്സ്റ്റൈൽസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.വൈകിട്ടോടെ ചാവർകോട് ശ്രീനാരായണഗുരു മന്ദിരത്തിലെത്തി പ്രാർത്ഥിച്ചശേഷം വർക്കല മണ്ഡലത്തിലെ പര്യടനം കാറ്റാടിമുക്കിൽ നിന്നാരംഭിച്ചു. നാവായിക്കുളം,പള്ളിക്കൽ,മടവൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തി.പള്ളിക്കൽ മണ്ഡലം പ്രസിഡന്റ് മോഹനന്റെ നേതൃത്വത്തിൽ പ്രവർത്തകർ സ്വീകരണമൊരുക്കി.ഇന്ന് കടയ്ക്കാവൂർ,കിളിമാനൂർ മേഖലകളിൽ പര്യടനം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.