തിരുവനന്തപുരം: ഓണത്തിന് വിഷരഹിത പച്ചക്കറികൾ ജനങ്ങളിലേക്കെത്തിക്കുന്നതിനായി കുടുംബശ്രീ വർഷംതോറും നടപ്പാക്കുന്ന 'ഓണക്കനി' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടുകാൽ പഞ്ചായത്തിലെ മരുതൂർകോണം വാർഡിൽ മന്ത്രി എം.ബി രാജേഷ് നിർവഹിക്കും. രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. കുടുംബശ്രീ കർഷകർ മുഖേന ഈവർഷം സംസ്ഥാനത്ത് 10000 ഹെക്ടർ സ്ഥലത്ത് കൃഷിയൊരുക്കും. തിരുവനന്തപുരം ജില്ലയിൽ 83 സി.ഡി.എസുകളിലായി 1992 ഏക്കർ സ്ഥലത്താണ് കൃഷി. കൃഷി ചെയ്യുന്നതിനാവശ്യമായ അത്യുത്പാദന ശേഷിയുള്ള സങ്കരഇനം പച്ചക്കറിത്തൈകൾ കുടുംബശ്രീ ജൈവിക പ്ലാന്റ് നഴ്സറികൾ മുഖേന തയ്യാറാക്കി കർഷകർക്ക് നൽകും. പയർ, വെണ്ട,തക്കാളി, പാവൽ, പടവലം, മത്തൻ, വഴുതന, കുമ്പളം, ചുരയ്ക്ക, പച്ചമുളക് എന്നീ വിളകളുടെ ഹൈബ്രിഡ് വിത്തിനങ്ങളാണ് കൃഷിയ്ക്കായി ഉപയോഗിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |