മലയാളികളുടെ വീട്ടിൽ പൊതുവെ കാണുന്ന ഒന്നാണ് പേരമരം. ഇതിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കുന്നു. അതിനാൽതന്നെ പലരും വീട്ടിൽ പേരമരം നടാറുണ്ട്. എന്നാൽ പേരമരവും വാസ്തുവും തമ്മിൽ ബന്ധമുണ്ടെന്ന് പലർക്കും അറിയില്ല. വീട്ടിൽ പേരമരം നട്ടാൽ എന്താണ് ഗുണമെന്ന് നോക്കിയാലോ? വാസ്തുശാസ്ത്രമനുസരിച്ച് പേരയ്ക്ക ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ് ശുക്രൻ.
വീട്ടിൽ ഒരു പേരമരം നടുന്നത് ശുക്രനെ പ്രീതിപ്പെടുത്തുമെന്നാണ് വിശ്വാസം. ഇത് വീട്ടിൽ സന്തോഷവും സമാധാനവും കൊണ്ടുവരുന്നു. വീട്ടിൽ പേരമരം ഉള്ളത് നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നുവെന്നും വാസ്തുവിൽ പറയുന്നുണ്ട്. വീടിന്റെ കിഴക്ക് ഭാഗത്ത് പേരമരം നടുന്നതാണ് ശുഭകരം. പേരമരത്തിന് നെഗറ്റീവ് എനർജിയെ അകറ്റാനുള്ള കഴിവുണ്ടെന്നും വിശ്വാസമുണ്ട്.
അതിനാൽ വീടിന് ചുറ്റും പേരമരം നടുന്നത് നെഗറ്റീവ് എനർജിയെ വീട്ടിൽ നിന്ന് അകറ്റിനിർത്തുന്നു. ഇതുപോലെ എല്ലാവരുടെയും വീട്ടിൽ കാണുന്ന ഒന്നാണ് മാവ്. ഇതും വാസ്തു നോക്കി വേണം വയക്കാൻ. വാസ്തുശാസ്ത്രപ്രകാരം തെക്ക് പടിഞ്ഞാറ് ദിശയിലാണ് മാവ് നടേണ്ടത്. ഈ ദിശയിൽ മാവുനടുന്നത് വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കും. കുടുംബത്തിൽ ഐശ്വര്യം കളിയാടുന്നതിനൊപ്പം അംഗങ്ങൾക്ക് മത്സരപ്പരീക്ഷകളിൽ ഉന്നത വിജയം നേടാനും കഴിയും. വരുമാനത്തിലും കാര്യമായ വർദ്ധനവുണ്ടാവുമെന്നും വിശ്വാസമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |