ഏതൊരു കാര്യം ചെയ്യുമ്പോഴും വാസ്‌തുശാസ്ത്രം നോക്കുന്നവരാണ് മിക്ക മലയാളികൾ. വീടിന്റെ സ്ഥാനം മുതൽ സാധനങ്ങളുടെ സ്ഥാനം വരെ വാസ്തുവിൽ കൃത്യമായി പറയുന്നു. വാസ്തുവിൽ ദിശയ്ക്ക് വലിയ പ്രധാന്യം ഉണ്ട്. വീട്ടിൽ ഭാഗ്യം ഇരട്ടിപ്പിക്കാൻ കഴിയുന്ന ദിശയാണ് വടക്ക് - പടിഞ്ഞാറ്. എന്നാൽ ഈ ദിശയിൽ നാം അറിയാതെ ചെയ്യുന്ന ചില തെറ്റുകൾ വീടിന് ദോഷം ചെയ്യുന്നുവെന്ന് വാസ്തു വിദഗ്ധർ പറയുന്നു.
വീടിന്റെ വടക്ക് - പടിഞ്ഞാറ് ദിശയിൽ ടോയ്‌ലറ്റോ അടുക്കളയോ വയ്ക്കാൻ പാടില്ലെന്നാണ് വാസ്തുവിൽ പറയുന്നത്. ഇത് ഗൃഹനാഥനെ ദോഷകരമായി ബാധിക്കുന്നു. വീടിന് പുറത്തുള്ള ഈ ദിശയിലും ടോയ്‌ലറ്റ് സ്ഥാപിക്കാൻ പാടില്ല. ഇനി അറിയാതെ വടക്ക് - പടിഞ്ഞാറ് ഭാഗത്ത് ടോയ്‌ലറ്റ് വച്ചാൽ അതിനും പരിഹാരമുണ്ട്. ഈ ടോയ്‌ലറ്റിനുള്ളിൽ ഒരു നീല ബക്കറ്റിൽ 20 ലിറ്റർ വെള്ളം വയ്ക്കുക. ഇത് നെഗറ്റീവ് എനർജി ഒഴിവാകുമെന്നും വാസ്തുവിൽ പറയുന്നു. വടക്ക് - പടിഞ്ഞാറ് ദിശയിൽ സ്വീകരണമുറി ഉണ്ടെങ്കിൽ അവിടെ ഒരു ബുദ്ധന്റെ ശില്‌പം വയ്ക്കുന്നത് വളരെ നല്ലതാണെന്നാണ് വിശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |